Table of Content

Posts

യുവ തടവുകാരുടെ പാദങ്ങൾ കഴുകി ഫ്രാൻസിസ് പാപ്പാ



റോമിലെ ജുവനൈൽ ജയിലിലെ തടവുകാരായ 12 യുവജനങ്ങളുടെ പാദങ്ങള്‍ കഴുകി പെസഹാ ആചരണം നടത്തി ഫ്രാൻസിസ് മാർപാപ്പ. യുവാക്കളും യുവതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഏപ്രിൽ ആറിന് റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസൽ ഡെൽ മർമോ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലെ ചാപ്പലിൽ 80-ലധികം അന്തേവാസികൾ, കുടുംബം, ജീവനക്കാർ, ഗാർഡുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ വിശുദ്ധ കുർബാനയ്ക്കും പെസഹാ തിരുക്കർമ്മങ്ങൾക്കും ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകി.

തുടർന്ന് നൽകിയ സന്ദേശത്തിൽ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ ക്രിസ്തു തിരഞ്ഞെടുത്തതിന്റെ അർത്ഥത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. തന്റെ കുരിശുമരണത്തിൽ അടുത്ത ദിവസം എന്താണ് സംഭവിക്കുന്നതെന്ന് തന്റെ ശിഷ്യന്മാരെ നന്നായി മനസ്സിലാക്കാൻ സഹായിക്കാനാണ് യേശു അവരുടെ പാദങ്ങൾ കഴുകിയത്. ഇതിൽ നിന്ന് നാം പഠിക്കേണ്ട പാഠം പരസ്പരം സഹായിക്കുക എന്നതാണ്. പാദങ്ങൾ കഴുകികൊണ്ട് ഈശോ കാണിച്ചു തന്നതും ഇതാണ്. പാപ്പാ കൂട്ടിച്ചേർത്തു.

Malayalam Prayers for you

Post a Comment