Table of Content

മോക്ഷത്തിൻ രാജാവേ

Mokshathin Rajave
1.മോക്ഷത്തിൻ രാജാവേ, ലോകാധി കർത്താവേ, വാഴുക നീ സുചിരം - നിന്റെ
രക്തത്താൽ വീണ്ടു നീ , രക്ഷിച്ചൊരി ഗൃഹം പാലിച്ചു വാണരുൾക.

2. ആളും ധനങ്ങളും വേലകൾ ജോലികൾ, ദുഖ ദുരിതങ്ങളും - എല്ലാം
കെല്പെഴും നിന്നുടെ തൃപ്പാദതാരതിൽ കാഴ്ചയണയ്ക്കുന്നിതാ.

3. സൂർയ്യന്റെ വാഴ്ചയിൽ കൂരിരുൾ നിൽക്കുമൊ, ആയുസ്സു വാണിടവെ - നിത്യ
മൃത്യുവുണ്ടോ മേലിൽ, പത്തനത്തിങ്കൽവ - ന്നെത്തിനോക്കാൻ തുനിയൂ .

4. സ്വർഗ്ഗീയ സമ്പത്തു സിംഹാസനം തന്നിൽ വാഴുന്ന വീട്ടിലിനി - ജ്ഞാന
ദാരിദ്ര്യത്തിന്നുടെ ക്രൂരത യേറിയ വാഴ്ച നടന്നിടുമോ.

5. വാഴുക വാഴുക സാനന്ദമീവിധം സ്നേഹത്തിൽ മന്നവനെ - നിത്യ
ഭാഗ്യത്തിൽ ഞങ്ങളും വേഗത്തിൽ വന്നങ്ങു ചേരുന്നനാൾ വരെയ്ക്കും



Malayalam Prayers for you

تعليق واحد

  1. test